f

കൊല്ലം: അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകിയ സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചും പ്രൈമറി സ്കൂളുകളിൽ പ്രഥമാദ്ധ്യാപകരെ നിയമിക്കണം എന്നാവശ്യപ്പെട്ടും ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം ഡി.ഡി.ഇ, ഓഫീസ്, കൊട്ടാരക്കര ഡി.ഇ.ഒ ഓഫീസ്, പുനലൂർ എ.ഇ.ഒ ഓഫീസ് എന്നിവിടങ്ങളിൽ അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു.

കൊല്ലം ഡി.ഡി.ഇ ഓഫീസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം എ. അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കിഷോർ, വൈസ് പ്രസിഡന്റ് എം.കെ. സന്തോഷ് കുമാർ, ആറ്റുവാശേരി മുരളീധരൻ, എ. ബാബു, സുരാജ് എസ്. പിള്ള എന്നിവർ സംസാരിച്ചു.