പുത്തൂർ: കുളക്കട, മണ്ണടി ഗ്രാമങ്ങളുടെ പ്രതീക്ഷയായ ചെട്ടിയാരഴികത്ത് പാലം അടുത്ത ജനുവരിയിൽ നാടിന് സമർപ്പിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാലിനാണ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കരാറുകാരും ഉറപ്പ് നൽകിയത്. കൊല്ലം- പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിലാണ് പാലം. കിഫ്ബിയുടെ സഹായത്തോടെ 11.22 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.