forest-day
കൊല്ലം എസ്.എൻ കോളേജിൽ നടന്ന ദേശീയ വനമഹോത്സാവചരണം മന്ത്രി ജെ. ചിഞ്ചുറാണി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ നടന്ന ദേശീയ വനമഹോത്സാവചരണം മന്ത്രി ജെ. ചിഞ്ചുറാണി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വനം വകുപ്പ് കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെയും കോളേജിലെ ബോട്ടണി വിഭാഗത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു ദിനാചരണം.

പ്രിൻസിപ്പൽ ഡോ. നിഷ ജെ. തറയിൽ അദ്ധ്യക്ഷത വഹിച്ചു. വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗം അസി. കൺസർവേറ്റർ വി.ജി. അനിൽകുമാർ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, എസ്.എൻ ട്രസ്റ്റ് റിസർച്ച് ഓഫീസർ ഡോ. ആർ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ബോട്ടണി വിഭാഗം അദ്ധ്യാപകരായ പി.ജെ. അർച്ചന സ്വാഗതവും ഡോ. എസ്. ശേഖരൻ നന്ദിയും പറഞ്ഞു.