തൊടിയൂർ: ചുമട്ടുതൊഴിലാളികൾക്ക് പ്രഖ്യപിച്ചകൊവിഡ് കാല ആനുകൂല്യങ്ങൾ അടിയന്തരമായി നൽകണമെന്നും പ്രഖ്യാപനത്തിൽ ഒരുക്കരുതെന്നും ചുമട്ട് തൊഴിലാളി ഫെഡറേഷൻ (ഐ.എൻ. ടി. യു. സി) സംസ്ഥാന ട്രഷറർ ചിറ്റുമൂലനാസർ സർക്കാരിനോടാവശ്യപ്പെട്ടു. 5000 രൂപ ധനസഹായം നൽകുക ,10,000 രൂപ പലിശരഹിത വായ്പ അനുവദിക്കുക,ചുമട്ട് തൊഴിലാളികളെ ഇ. എസ് .ഐ പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കരുനാഗപ്പള്ളി താലൂക്ക് ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസ് പടിക്കൽ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഷഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.എൻ.രമണൻ, കെ.കൃഷ്ണപിള്ള, എം.നിസാർ, കെ. എം. കെ.സത്താർ, വിഷ്ണുകല്ലേലിഭാഗം,ഷാജികൃഷ്ണൻ, അൻസർ, സുനിൽകുമാർ, രവിപ്പിള്ള എന്നിവർ സംസാരിച്ചു.