ചവറ: ചവറ കെ.എം.എം.എല്ലിന് മുന്നിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻദേവ്, നിയോജക മണ്ഡലം പ്രസിഡന്റ് അജയൻ ചേനങ്കര, സംസ്ഥാന കൗൺസിൽ അംഗം മാമ്പുഴ ശ്രീകുമാർ, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി അനിൽകുമാർ, മന്മഥൻ എന്നിവർ സംസാരിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ സ്വാഗതവും കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് നന്ദിയും പറഞ്ഞു.