പത്തനാപുരം: മൗണ്ട് താബോർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സ്മാർട്ട് ഫോണുകൾ സ്കൂളിലെ അദ്ധ്യാപകർ വാങ്ങി നൽകി . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .എസ്. തുളസി വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അബ്ദുൾ കരീം അദ്ധ്യക്ഷനായി. ഹെഡ് മാസ്റ്റർ സുനിൽ വർഗീസ് സ്വാഗതം പറഞ്ഞു. മൗണ്ട് താബോർ ദയറ സെക്രട്ടറി റവ.ഫാദർ ബഞ്ചമിൻ മാത്തൻ മുഖ്യ സന്ദേശം നൽകി.
സ്കൂളിന്റെ പ്രത്യേക ചുമതലവഹിക്കുന്ന റവ.ഫാദർ ഫിലിപ്പ് മാത്യൂസ്, വാർഡ് മെമ്പർ ഫാറുഖ് ഹമ്മദ് സ്റ്റാഫ് സെക്രട്ടറി ബിജു വർഗ്ഗീസ്, റവ ഫാദർ . സന്തോഷ് തരകൻ,​ സുജ ജോൺ എന്നിവർ സംസാരിച്ചു.