ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തീരത്തെ വിജനമായ പറമ്പിലെ പഴയ കെട്ടിടത്തിൽ യുവ അദ്ധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട രാജഗിരി ലൂസി മംഗലത്ത് ആന്റണിയുടെയും നിർമ്മലയുടെയും മകനും മലപ്പുറം കൊറാട് യു.പി സ്കൂൾ അദ്ധ്യാപകനുമായ അബീഷിനെയാണ് (32) വീടിനു സമീപത്തെ പറമ്പിലെ പഴയ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. മൂന്നു ദിവസമായി കാണാനില്ലായിരുന്ന അബീഷ് ജോലി സ്ഥലത്തേക്ക് പോയെന്ന ധാരണയിലായിരു വീട്ടുകാർ. അവിവാഹിതനാണ്. ശാസ്താംകോട്ട പൊലീസ് മേൽനടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.