sndp
വനിതസംഘം പുനലൂർ യൂണിയൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീധന പീഡന പ്രതിഷേധ ജ്വാല യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ ഒറ്റക്കല്ലിലെ വീട്ടിൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: എസ്.എൻ.ഡി.പി യോഗം വനിതാ സംഘം പുനലൂർ യൂണിയൻ അതിർത്തിയിലെ 67ശാഖകളിൽ പതിനായിരത്തിലധികം വനിതകൾ അവരവരുടെ വീടുകളിൽ സ്ത്രീധന പീഡന പ്രതിഷേധ ജ്വാല തെളിച്ചു. വനിതാസംഘം പുനലൂർ യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ ഒറ്റക്കല്ലിലെ വീട്ടിൽ പ്രതിഷേധ ജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു. വനിത സംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ്, വിജയമ്മ രവീന്ദ്രൻ, സുപ്രഭ സഗതൻ തുടങ്ങിയ നിരവധി പേർ പരിപാടികൾക്ക് നേതൃത്വം നൽകി.