കൊല്ലം: പാചകവാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി ടി. ലൈലാകുമാരി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗീതാ ശിവൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഫേബ, ഷീല, സുബി, സുവർണ, സരള, രാധാമണി, മരിയ, സരള സിത്താര, ബിജിത്ത് തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം, മണ്ഡലം തലങ്ങളിൽ 5, 8 തീയതികളിൽ ജില്ലയിലൊട്ടാകെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.