കൊല്ലം: അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോൺ ലൈബ്രറി ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് കൈമാറുന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർ സ്വർണമ്മ, പ്രഥമാദ്ധ്യാപകരായ സി.വി. പ്രദീപ്, സലീനാ ബീവി, പി.ടി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ, എസ്.എം.സി ചെയർമാൻ ബി. ബൈജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ടി.എസ്. ദീപ, സ്റ്റാഫ് സെക്രട്ടറി റാണിചന്ദ്ര, ജോസ്, അദ്ധ്യപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഓൺലൈൻ ക്ലാസുകൾക്ക് ഉപയോഗിക്കുകയും ഉപയോഗശേഷം ഫോണുകൾ തിരികെ ഏല്പിക്കുകയും ചെയ്യുന്ന പദ്ധതിയാണ് മൊബൈൽ ഫോൺ ലൈബ്രറി. സ്‌കൂളിലെ അദ്ധ്യാപകരും നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരും രക്ഷിതാക്കളും സമാഹരിച്ച് നൽകിയ തുക ഉപയോഗിച്ച് 10 മൊബൈൽ ഫോണുകളാണ് വാങ്ങിയത്.