കൊല്ലം: ദേശീയ വന മഹോത്സവ വാരത്തോടനുബന്ധിച്ച് എസ്.എൻ വനിതാ കോളേജിൽ ബോട്ടണി വിഭാഗത്തിന്റെയും ബയോഡൈവേഴ്സിറ്റി ക്ലബിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കായി ഓൺലൈൻ ബോധവത്കരണ ക്വിസ് നടത്തി. പ്രഥമാദ്ധ്യാപിക ഡോ. നിഷ ജെ. തറയിൽ, ബയോഡൈവേഴ്സിറ്റി ക്ലബ് കോ ഒാർഡിനേറ്ററും ബോട്ടണി അസി. പ്രൊഫസറുമായ പി.ജെ. അർച്ചന എന്നിവർ നേതൃത്വം നൽകി.