ചവറ :പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമനിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്ന് ഡോ. സുജിത് വിജയൻപിള്ള എം. എൽ. എ പറഞ്ഞു.
കേരള ജേർണലിസ്റ്റ്സ് യൂണിയൻ ചവറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ ചടങ്ങിലാണ് എം .എൽ .എ ഇക്കാര്യം പറഞ്ഞത്. കെ. ജെ. യു സംസ്ഥാന - ജില്ല കമ്മിറ്റികളുടെ തീരുമാന പ്രകാരം എം .എൽ. എ മാർക്ക് സ്വീകരണവും നിവേദനം സമർപ്പിക്കലും നൽകുന്നതിന്റെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുഖ്യ പ്രഭാഷണവും എം. എൽ .എക്ക് നിവേദനം നൽകലും കെ. ജെ. യു ജില്ല പ്രസിഡന്റ് വർഗീസ് എം. കൊച്ചുപറമ്പിൽ നിർവഹിച്ചു. ചടങ്ങിൽ
ചവറ മേഖല കമ്മിറ്റി പ്രസിഡന്റ് മുജീബ് റഹ്മാനും സെക്രട്ടറി അനൂപ് ഷാഹുലും ചേർന്ന് എം. എൽ .എ ഉപഹാരവും പൊന്നാട അണിയിച്ചും അനുമോദിച്ചു. പ്രസിഡന്റ്
മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അനൂപ് ഷാഹുൽ,
ബിജു പനയ്ക്കാത്തറ, തസ്‌ലിം തേവലക്കര,ഗോപു നീണ്ടകര, സജീവ് അമൃത, ഷാഹീർ തുടങ്ങിയവർ പ്രസംഗിച്ചു.