ചവറ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചവറ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 30 കുടുംബത്തിലെ വിദ്യാർത്ഥികൾക്കുള്ള പഠനാവശ്യത്തിനുള്ള മേശയും കസേരയും നൽകി. ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു . സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ഇ.റഷീദ് .സുരേഷ് ബാബു, സുരേഷ്, സോഫിദ, ശശിധരൻ പിള്ള, മുകുന്ദപുരം സ്കൂൾ എച്ച്.എം. സലീനാ റാന്നി എന്നിവർ പങ്കെടുത്തു.