എഴുകോൺ : എൽ.ജി.ബി.ടി ലോക പ്രൈഡ് മാസത്തിന് പിന്തുണ അറിയിച്ച് കൊല്ലം ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ എൻ.എസ്.എസ് യൂണിറ്റിന്റെ (544, 700 ) നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ സാമൂഹിക സ്വീകാര്യതയും അവകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടിയാണ് ലോക പ്രൈഡ് മാസമായി ജൂൺ മാസം കണക്കാക്കുന്നത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്-വുമൺ ആയുർ‌വേദ ഡോക്ടറായ ഡോ. വി .എസ്. പ്രിയ മുഖ്യാതിഥിയായി. ടി‌.കെ‌.എം‌.ഐ.ടി എൻ.എസ്‌.എസ് കൗൺസിലിംഗ് യൂണിറ്റായ സായയുടെ ചിഹ്നം ഡോ. പ്രിയ അനാച്ഛാദനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ അശ്വിൻ രാജ്, വൈശാഖ്, അസിസ്റ്റന്റ് പി.ഒ. പാർവതി, വാളണ്ടിയർ സെക്രട്ടറിമാർ ഗൗരി ശങ്കർ, ഫാത്തിമ ഫതഹുദ്ദീൻ, ക്രിസ്റ്റിൻ ചാകോ, സാഡ്ര വിക്റ്റോറിയ ജോസ് എന്നിവർ നേതൃത്വം നൽകി.