അഞ്ചൽ: ടൗൺ ലയൺസ് ക്ലബ് അഗസ്ത്യാക്കോട് മഹാദേവ ക്ഷേത്രാങ്കണത്തിൽ നിർമ്മിക്കുന്ന നക്ഷത്രവനം പദ്ധതിക്ക് തുടക്കമായി. ആദ്യ തൈ നട്ടുകൊണ്ട് ഡിസ്ട്രിക്ട് ഗവർണർ കെ. ഗോപകുമാർ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ തെന്മല ഡി.എഫ്.ഒ സൺ, ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ ഡോ. കണ്ണൻ, ബി. അജയകുമാർ, പരിസ്ഥിതി സംരക്ഷണ ഡിസ്ട്രിക്ട് ചെയർമാനും റിട്ട. ഡി.എഫ്.ഒയുമായ വി.എൻ. ഗുരുദാസ്, അഞ്ചൽ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് എം. നിർമ്മലൻ, സെക്രട്ടറി എം. രാജൻ കുഞ്ഞ്, രാധാമണി ഗുരുദാസ്, ഷീബാ യശോധരൻ, പി.അരവിന്ദൻ, കെ.എസ്. ജയറാം, എൻജിനീയർ ബിനു, ക്ഷേത്രം കമ്മിറ്റി സെക്രട്ടറി വേണു, മറ്റ് ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.