photo
കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി കെന്നഡി സ്കൂൾ സംഘടിപ്പിച്ച ലേലത്തിൽ ലേല വസ്തുവായ ആടിന അൻസർ കൊല്ലക സ്വന്തമാക്കുന്നു.

കരുനാഗപ്പള്ളി: അയണി വേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത അൻപതോളം കുട്ടികൾക്ക് പഠന സൗകര്യമൊരിക്കി നൽകാൻ ആട് ലേലം സംഘടിപ്പിച്ചു. സ്കൂൾ പി.ടി.എ കമ്മിറ്റി 6 മാസം പ്രായമുള്ള ഹൈദരാബാദി ബീറ്റൽ ആടിനെയാണ് ലേല വസ്തുവായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 3 മണിയ്ക്ക് ആരംഭിച്ച ലേലം രാത്രി 10.30 മണിക്ക് സമാപിക്കുമ്പോൾ 352630 രൂപ സമാഹരിച്ചു. 1994 ബാച്ചിലെ പൂർവ വിദ്യാർത്ഥിയും പ്രവാസിയുമായ അൻസർ കൊല്ലകയാണ് അവസാന ലേല തുക വിളിച്ച് ആടിനെ സ്വന്തമാക്കിയത്. സാധാരണയായി നടക്കുന്ന ലേലത്തിൽ നിന്ന് വേറിട്ട് ഒരോ വ്യക്തിയും അയക്കുന്ന തുക കൂട്ടി ചേർത്താണ് അവസാന തുകയായ 352630 ലേക്ക് എത്തിയത്. നാടിന്റെ നന്മ നിറഞ്ഞ മനസാണ് ഓൺലൈൻ ലേലത്തെ വിജയിപ്പിച്ചതെന്ന് പി.ടി എ പ്രസിഡന്റ് ലാൽജി പ്രസാദ് പറഞ്ഞു. എല്ലാവരോടും സ്കൂളിനുള്ള നന്ദി മാനേജർ മായാ ശ്രീകുമാർ അറിയിച്ചു. എച്ച്. എം. മുർഷിദ് ചിങ്ങോലിൽ പ്രിൻസിപ്പൽ എം .എസ്. ഷിബു , പി .ടി .എ വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ,​ പി .ടി .എ പ്രസിഡന്റ് സുധീന അൻസർ തുടങ്ങിയവർ നേതൃത്വം നൽകി.