അഞ്ചൽ: ഡിജിറ്റൽ വിദ്യാഭ്യാസത്തിന് മാതൃകയായി എരൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. ഡിജിറ്റൽ പഠനസൗകര്യം ഇല്ലാത്ത എൺപതോളം കുട്ടികൾക്കുവേണ്ടിയാണ് ഡിജിറ്റൽ ലൈബ്രറി ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് പി.ജി. പ്രദീപ് അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകളുടെ വിതരണം ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവഹിച്ചു. പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് അംഗം പി. അംബികാ കുമാരിയും ഭിന്നശേഷിക്കാർക്കുളള പഠനോപകരണ വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ. ശോഭയും നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ജി. അജിത്ത്, ഷൈൻ ബാബു, വി.രാജി ,നസീർ, എസ്. സുദേവൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ വി. ഹരികുമാർ സ്വാഗതവും അമൃതാ സി.എസ്. നന്ദിയും പറഞ്ഞു.