അഞ്ചൽ: കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേലചന്തയും കർഷക ഗ്രാമസഭയും ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ വിത്തുവിതരണവും നടന്നു. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അഖിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കൃഷി അസി. ഡയറക്ടർ സിന്ധു പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ബാബു, ഗ്രാമപഞ്ചായത്ത് അംഗ ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ ജിനിഷാ റാണി സ്വാഗതവും അസി. കൃഷി ഓഫീസർ ബി.ഷാജി നന്ദിയും പറഞ്ഞു. അഞ്ചൽ പഞ്ചായത്തിലെ ക‌ർഷകർക്ക് പച്ചക്കറി വിത്ത്, പച്ചക്കറി തൈകൾ കുരുമുളക് തൈ, വാഴവിത്ത് തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്തു.