കരുനാഗപ്പള്ളി : ഗ്യാസ് വിതരണ തൊഴിലാളികൾക്ക് ക്ഷാമബത്ത നൽകുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, , മിനിമം വേജസ് നടപ്പിലാക്കുക, ഗ്യാസ് വിതരണത്തിന് വാഹനം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കരുനാഗപ്പള്ളി സപ്ലൈക്കോ ഗ്യാസ് വിതരണ തൊഴിലാളികൾ 5 ന് സൂചനാ പണിമുടക്ക് നടത്തുന്നു.ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ 12 മുതലൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഐ.എൻ.ടി.യു.സി പ്രസിഡന്റ് ചിറ്റുമൂല നാസറും സി.ഐ.ടി.യു സെക്രട്ടറി ജി.സുനിലും അറിയിച്ചു.