ഓയൂർ: പൂയപ്പള്ളി ഗവ.ഹൈസ്കൂൾ സമ്പൂർണ ഡിജിറ്റൽ വിദ്യാലയമാക്കി. സ്കൂളിലെ സ്മാർട്ട് ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പുതിയ ഫോൺ വാങ്ങി നൽകിയാണ് മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കിയത്. സമ്പൂർണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനം ജി .എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം. ബി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ രാജുചാവടി, പൂയപ്പള്ളി ലയൺസ് ക്ളബ് പ്രതിനിധികളായ കൊച്ചുമ്മൻതോമസ്, ജോർജ്, എച്ച്.എം വസന്തകുമാരി അദ്ധ്യാപകരായ ഡി. കെ ഷിബു, മധുസൂദനൻപിള്ള എന്നിവർ സംസാരിച്ചു.