കൊല്ലം : ക്ലാപ്പനയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ക്ലാപ്പന ആനന്ദന്റെ സ്മരണാർത്ഥം രശ്മി ഹാപ്പി ഹോമിന്റെ ഭവനരഹിതർക്കുള്ള സൗജന്യ ഭവന പദ്ധതിയായ രശ്മി ആനന്ദ ഭവനത്തിന്റെ
ആദ്യ ഭവനം ക്ലാപ്പന പതിനാലാം വാർഡിലെ തണ്ടളത്ത് വീട്ടിൽ ജുമൈലത്ത് - നാസർ ദമ്പതികൾക്ക് എ. എം. ആരിഫ് എം.പി കൈമാറി.
അടുത്ത വർഷത്തെ രശ്മി ആനന്ദഭവനത്തിന്റെ ഗുണഭോക്താവായി ക്ലാപ്പന, വരവിള കടപ്പുറത്തേരിൽ കിഴക്കേതിൽ രാധാകൃഷ്ണനെ സി. ആർ. മഹേഷ് എം .എൽ .എ പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ സെറ്റുകളുടെ വിതരണം പി .ആർ. വസന്തനും മൊബൈൽ ഫോണുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ വസന്ത രമേശും കിടപ്പുരോഗികൾക്കാവശ്യമുള്ള വാട്ടർബെഡ്, വീൽ ചെയർ, എയർ ബെഡ്, എന്നിവയുടെ വിതരണം ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് മിനിമോളും നിർവഹിച്ചു. ക്ലാപ്പന ആനന്ദന്റെ ഭാര്യ ലതിക ആനന്ദൻ, മകളും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ദീപ്തി രവീന്ദ്രൻ, രശ്മി ഹാപ്പി ഹോം എം .ഡി രവീന്ദ്രൻ രശ്മി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കെ രാജപ്പൻ, എസ് .എം .ഇഖ്ബാൽ , ജയകൃഷ്ണൻ, കുഞ്ഞിച്ചന്തു, റംഷാദ്, ബിനുലാൽ തുടങ്ങിയവർ പങ്കെടുത്തു.