കൊട്ടാരക്കര: തൃക്കണ്ണമംഗൽ തുരുത്തിയിൽ കുടുംബയോഗം ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് പി.ജെ.തോമസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.സജി ചേരൂർ, അലക്സാണ്ടർ, ജോയി പൊയ്കയിൽ ഒ.ജേക്കബ്, ഇ.സാമുവൽ, പി.തങ്കച്ചൻ, എന്നിവർ നേതൃത്വം നൽകി.കുടുംബ യോഗം അംഗങ്ങൾക്കും സമീപവാസികൾക്കുമാണ് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തത്.