ഓച്ചിറ: എ.എെ.വൈ.എഫ് ക്ലാപ്പന ഇൗസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 'നിറവ് 2021' പഠനോപകരണ വിതരണം കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ആർ. ശരവണൻ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, ടി.കെ. മോഹനൻ, ഗ്രാമപഞ്ചായത്തംഗം വി.എസ്. സിന്ധു, ശ്രീദേവി മോഹൻ, പി.എൻ. ഷറഫ്, ഹബീബ് കൊട്ടയ്ക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.