ഓയൂർ: പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസിയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുന്ന് വർഷത്തെ സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷത്തെ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. മുൻ പരിചയമുള്ളവർക്കും ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉള്ളവർക്കും മുൻഗണ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 14 വൈകിട്ട് 3 മണി. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം.