കൊട്ടാരക്കര: കില സി.എച്ച്,ആർ.ഡി കാമ്പസിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു പച്ചക്കറി തൈനട്ട് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അനിതാകുമാരി , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആർ.രമേശ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശിവപ്രസാദ്, ബ്ലോക്ക് മെമ്പർ മിനി, സി.എച്ച്.ആർ.ഡി ഡയറക്ടർ ഡി.സുധ, കൊട്ടാരക്കര കൃഷി ഓഫീസർ പുഷ്പരാജൻ എന്നിവർ പങ്കെടുത്തു.