കൊല്ലം: നഗരസഭയുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന അജൈവ മാലിന്യത്തിന്റെ ആദ്യ ലോഡ് ക്ളീൻ കേരളാ കമ്പനിയിലേക്ക് കയറ്റിഅയച്ചു. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുളള ഡിവിഷനുകളിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഹരിതകർമ്മ സേനയും ശുചീകരണ തൊഴിലാളികളും മുഖേന ശേഖരിച്ച ഗ്ലാസ് കുപ്പികളും ചില്ലു മാലിന്യവുംമാണ് കൈമാറിയത്.
മേയർ പ്രസന്ന ഏണസ്റ്റ് മാലിന്യവുമായി പോകുന്ന വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഗീതാകുമാരി, പവിത്ര, ജി. ഉദയകുമാർ, അഡി. സെക്രട്ടറി എ.എസ്. ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.