ചാത്തന്നൂർ: കല്ലുവാതുക്കൽ ഊഴായ്ക്കോട് നവജാത ശിശുവിനെ ഉപേക്ഷിക്കുകയും തുടരന്വേഷണത്തിനിടെ രണ്ട് യുവതികൾ ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്തായ പരവൂർ സ്വദേശി അമലിനെ ഇന്നലെ രാവിലെ 11 മണിയോടെ ചാത്തന്നൂർ എ.സി.പി ഓഫീസിലെത്തിച്ച് എ.സി.പി വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇയാളുടെ മൊഴിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഗ്രീഷ്മ ആത്മഹത്യ ചെയ്തതതിന്റെ തൊട്ടടുത്ത ദിവസം അമലിനെ ചോദ്യം ചെയ്തിരുന്നു.