kollam-
കോർപ്പറേഷന്റെ നേതൃത്വത്തിൽ അംഗപരിമിതരായ വിദ്ധ്യാർത്ഥികൾക്ക് ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്തപ്പോൾ

കൊല്ലം: കോർപ്പറേഷന്റെ നേതൃത്വത്തിൽ അംഗപരിമിതരായ വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് വീൽച്ചെയറുകൾ വിതരണം ചെയ്തു. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അദ്ധ്യക്ഷരായ സവിതാദേവി, ഹണി, പവിത്ര, എസ്. ജയൻ, ജി. ഉദയകുമാർ, കൗൺസിലർ രാജു നീലകണ്ഠൻ, കോർപ്പറേഷൻ സെക്രട്ടറി പി.കെ. സജീവ്, അഡി. സെക്രട്ടറി എ.എസ്. ശ്രീകാന്ത്, നിർവഹണ ഉദ്യോഗസ്ഥനായ ഹരിസുതൻ എന്നിവർ പങ്കെടുത്തു.