ചവറ : നിർദ്ധന കുടുംബത്തിന് സുരക്ഷിതമായി തലചായ്ക്കാൻ സി.പി.എം വടക്കുംതല ലോക്കൽ കമ്മിറ്റിയുടെ കൈത്താങ്ങ്. പന്മന മുല്ലക്കേരി വെളുത്തേടത്ത് കിഴക്കതിൽ മുരളീധരൻ പിള്ളയ്ക്കും കുടുംബത്തിനും അന്തിയുറങ്ങാനാണ് 500 സ്ക്വയർഫീറ്റിലുള്ള വീട് തയ്യാറായത്. വീടിന്റെ താക്കോൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ കൈമാറി. തുടർന്ന് നടന്ന യോഗത്തിൽ ഏരിയാ കമ്മിറ്റിയംഗം ജെ. അനിൽ അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി എൽ. വിജയൻ നായർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, ഏരിയാ സെക്രട്ടറി ടി. മനോഹരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ രാജമ്മ ഭാസ്ക്കരൻ, ജി മുരളീധരൻ,ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ, ആർ. രവീന്ദ്രൻ, ആർ .രാമചന്ദ്രൻപിള്ള, പി .കെ. ഗോപാലകൃഷ്ണൻ, ആർ .സുരേന്ദ്രൻ പിള്ള, എസ്. സന്തോഷ്, കെ. ജി. വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി രാജു നന്ദി പറഞ്ഞു. കൃത്യസമയത്ത് പണി പൂർത്തീകരിച്ച കോൺട്രാക്ടർ രവീന്ദ്രൻ നായരെ ഏരിയാ സെക്രട്ടറി ആദരിച്ചു.