vyapari-
വ്യാപാരി വ്യവസായി സമിതി ശക്തികുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് പീറ്റർ എഡ്വിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ശക്തികുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര ഭാരത് പെട്രോളിയം പമ്പിന് മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് പീറ്റർ എഡ്വിൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ഏരിയാ സെക്രട്ടറി മഞ്ചു സുനിൽ, യൂണിറ്റ് പ്രസിഡന്റ് ബി. ശ്രീകുമാർ, സുനിൽ പനയറ, അബ്ദുൽ റഹിം, മോഹനൻ, അശോക് കുമാർ, എസ്. അജി എന്നിവർ പങ്കെടുത്തു.