കൊല്ലം: ദക്ഷിണ റെയിൽവേയുടെയും മൈക്രോ ലാബിന്റെയും നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ച കൊവിഡ് 19 സ്രവ പരിശോധനാ കേന്ദ്രം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ട്രെയിൻ യാത്രക്കാർക്ക് കേന്ദ്രത്തിൽ 24 മണിക്കൂറും കൊവിഡ് ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകൾ നടത്താനുള്ള സൗകര്യമുണ്ട്.
സതേൺ റെയിൽവേ എംപ്ലോയീസ് സംഘ് അഡിഷണൽ ഡിവിഷണൽ സെക്രട്ടറി കെ.ആർ. രാജേഷ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം പുന്തല മോഹനൻ, റെയിൽവേ അഡ്വൈസറി കമ്മിറ്റിയംഗം സായി ഭാസ്‌കർ, കൊല്ലം ഡെപ്യൂട്ടി എസ്.എം.ആർ അജിത് കുമാർ, ചീഫ് കൊമേഴ്സ്യൽ ഇൻസ്പെക്ടർ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.