കൊട്ടിയം: പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊട്ടിയം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ മേവറത്ത് പാചകവാതകവുമായി വരികയായിരുന്ന ബുള്ളറ്റ് ടാങ്കർ ലോറി തടഞ്ഞിട്ടു. ബ്ലോക്ക് പ്രസിഡന്റ് എം. നാസർ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമയനല്ലൂർ റാഫി, യൂത്ത് കോൺഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡന്റ് പിണക്കൽ ഫൈസ്, സജീവ് ഖാൻ, രാധാമണി, ചെക്കാല നാസർ, അനസ് നാസർ, ജി. വേണു എന്നിവർ നേതൃത്വം നൽകി.