c

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ വെളിച്ചം പദ്ധതിയുടെ ഭാഗമായി ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ജില്ലയിലെ 55 ഗ്രന്ഥശാലകൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. ഗ്രന്ഥശാലാ ഭാരവാഹികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ എല്ലാ ഗ്രന്ഥശാലകൾക്കും ലാപ്ടോപ്, പ്രൊജക്ടർ, സ്‌ക്രീൻ എന്നിവ വിതരണം ചെയ്യും. വൈസ് പ്രസിഡന്റ് സുമലാൽ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ. ഗോപൻ, വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി കെ. പ്രസാദ് എന്നിവർ പങ്കെടുത്തു.