sthree-
സി.പി.എം കൊല്ലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്ത്രീപക്ഷ കേരളം ഭവനസന്ദർശന പരിപാടിയുടെ ഭാഗമായി പ്രവർത്തകർ വനിതാ കുടുംബാംഗങ്ങളോട് സംസാരിക്കുന്നു

കൊല്ലം: സ്ത്രീ വിരുദ്ധതയ്ക്കെതിരെ സി.പി.എം സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ കേരളം പ്രചാരണ ബോധവത്കരണ ഭവനസന്ദർശന പരിപാടിക്ക് കൊല്ലം ഏരിയയിൽ തുടക്കമായി. കൈക്കുളങ്ങര ഡിവിഷനിൽ മഹിളാ അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി സബിദാ ബീഗം, ലോക്കൽ കമ്മിറ്റിയംഗം ഷീബാ ആന്റണി, കൗൺസിലർ മിനിമോൾ, മഹിളാ വില്ലേജ് പ്രസിഡന്റ് അമ്പിളി, യൂണിറ്റ് സെക്രട്ടറി ഉഷാ വിനോദ് എന്നിവർ നേതൃത്വം നൽകി.