കൊല്ലം: യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. കെ.പി.പി.സി ജനറൽ സെക്രട്ടറി ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.. എൻ. മുഹമ്മദ് നഹാസ് അദ്ധ്യക്ഷത വഹിച്ചു. ഉനൈസ് പള്ളിമുക്ക്, പിണക്കൽ ഫൈസ്, ഷാൻ വടക്കേവിള, സിയാദ് ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.