പോരുവഴി : കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സ്നേഹമാണ് ധനം വായനയാണ് പ്രതിരോധം എന്ന മുദ്രാവാക്യം ഉയർത്തി കുന്നത്തൂർ താലൂക്കിലെ എല്ലാ ലൈബ്രറികളിലും ദുരമൂത്ത വിവാഹ സങ്കല്പത്തിനെതിരെ സ്നേഹദീപം തെളിച്ചു. ഇടക്കാട് തെക്ക് കൈരളി ഗ്രന്ഥശാലയിൽ പോരുവഴി പഞ്ചായത്ത് അംഗം ശ്രീതാ സുനിൽ ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. കൈരളി ഗ്രന്ഥശാല പ്രസിഡന്റ് വി. ബേബി കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സാംബ ശിവൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ലൈബ്രറി കൗൺസിൽ അംഗം എൻ തങ്കപ്പൻ , ലൈബ്രേറിയൻ അഖില എന്നിവർ സംസാരിച്ചു.