കൊട്ടിയം: അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് നെസ്മൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗോകുൽ ശ്രീധർ, കൊട്ടിയം ഏരിയാ സെക്രട്ടറി സച്ചിൻ ദാസ്, പ്രസിഡന്റ് ആദർശ് എസ്. മോഹൻ, നജീബ്, ആനന്ദ്, അതുൽ മുഖത്തല എന്നിവർ സംസാരിച്ചു.
ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള എല്ലാ ലോക്കൽ കേന്ദ്രങ്ങളിളും പാതക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും നടന്നു. കൊട്ടിയം മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശപ്പുരഹിത കൊട്ടിയം പദ്ധതിയുടെ ഭാഗമായി ഉച്ചഭക്ഷണ വിതരണവും നടന്നു.