പുത്തൂർ: വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ സൗഹൃദവേദിയുടെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണുകൾ നൽകി. കൊട്ടാരക്കര, പവിത്രേശ്വരം, കല്ലട പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് മൊബൈൽ ഫോണുകൾ നൽകിയതെന്ന് സംഘാടകരായ മോനി മാത്യു, കൃഷ്ണകുമാർ പ്രണവം, ഹരീഷ് എന്നിവർ അറിയിച്ചു.