ചാത്തന്നൂർ: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികൾ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം സന്ദർശിച്ചു. കോളേജ് യൂണിയൻ ചെയർമാൻ കെ. അമർനാഥ്, സ്പോർട്സ് ക്ലബ് സെക്രട്ടറി പ്രണോയ് നാരായണൻ, യൂണിയൻ പ്രതിനിധികളായ സാംസൺ പീറ്റർ, വി.എസ്. അഭിജിത് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ സ്നേഹാശ്രമത്തിലെത്തിയത്. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, വർക്കിംഗ് ചെയർമാൻ പി.എം. രാധാകൃഷ്ണൻ, മാനേജർ ബി. സുനിൽകുമാർ, ട്രഷറർ കെ.എം. രാജേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.