കുണ്ടറ: ഇളമ്പള്ളൂർ എസ്.എൻ.എസ്.എം.എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് നൽകുന്ന ഫോണുകളുടെ വിതരണം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആമിന ഷെരീഫ് മൊബൈൽ റീ ചാർജ് കൂപ്പണുകളുടെ വിതരണം നടത്തി. മാനേജർ സി.ആർ. രാധാകൃഷ്ണ പിള്ള ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വായനാ വാരാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സര വിജയികൾക്ക് വാർഡ് മെമ്പർ സി.എം. സെയ്ഫുദീൻ സമ്മാനദാനം നടത്തി. എ.ഇ.ഒ എൽ. രമ, പ്രിൻസിപ്പൽ ബി. അനിൽകുമാർ, ബി. വിജയകുമാർ, കെ. രാജേഷ് കുമാർ, ജി. പത്മകുമാർ, ജി. രാജൻ, സി.ആർ. സുജാകുമാരി, പി. അർച്ചന എന്നിവർ പങ്കെടുത്തു.