കുണ്ടറ: കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.എസ്.ടി.എ) നേതൃത്വത്തിൽ സ്കൂൾ പാചക തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കുണ്ടറ മാർത്തോമ്മ ഹൈസ്കൂളിൽ നടന്ന ചടങ്ങ് കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക സൂസൻ പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് ജോൺ, പ്രകാശ്, കെ.എസ്. ആനന്ദ് എന്നിവർ പങ്കെടുത്തു.