കൊല്ലം: ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇന്നലെ വഞ്ചനാ ദിനമായി ആചരിച്ചു. ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, സ്വിഫ്റ്റ് കമ്പനി ഉപേക്ഷിക്കുക, നിയമവിരുദ്ധമായ 12 മണിക്കൂർ ഡ്യൂട്ടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം ഡിപ്പോയിൽ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ബി. ബൈജു അദ്ധ്യക്ഷത വഹിച്ചു. എം. അനിൽകുമാർ, വി.എസ്. ശ്രീനാഥ്, ബിജു തോമസ്, കെ.കെ. തമ്പാൻ, ദീപു, മുജീബ്, അജിത്ത്, ആനന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.