c
സമുദ്രതീരം വയോജനകേന്ദ്രം ചെയർമാൻ റുവൽസിംഗിനെ ചാത്തന്നൂർ എ.സി.പി. വൈ.നിസാമുദ്ദീൻ ആദരിക്കുന്നു

ചാത്തന്നൂർ: അഞ്ചുവർഷമായി സൗജന്യ ആംബുലൻസ് സർവീസിലൂടെ നിശബ്ദസേവനം നൽകി മാതൃകയായ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റുവൽസിംഗിന് ആദരവ്. പാരിപ്പള്ളി അമൃത സംസ്കൃത ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പൊലീസ്, എസ്.പി.സി കൊല്ലം സിറ്റി, നന്മ ഫൗണ്ടേഷൻ, ബേക്കേഴ്‌സ് ജില്ലാ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. ചാത്തന്നൂർ എ.സി.പി. വൈ. നിസാമുദ്ദീൻ റുവൽസിംഗിനെ പൊന്നാട അണിയിച്ചു. ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളും റുവൽസിംഗിന് പുരസ്‌കാരം സമർപ്പിച്ചു. എസ്.പി.സി കൊല്ലം സിറ്റി എ.ഡി.എൻ.ഒ. പി. അനിൽ കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് പി.എം. രാധാകൃഷ്ണൻ, അമൃത സ്കൂൾ സി.പി.ഒ എ. സുഭാഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.