nanu-k-94

കൊല്ലം: അ‌ഞ്ചൽ അഞ്ജനക്കാരൻ തേവർതോട്ടം കൊച്ചു കുഞ്ഞു ആശാന്റെയും നാരായണിയുടെയും മകൻ തേവർതോട്ടം പ്ലാവിള വീട്ടിൽ കെ. നാണു (94) നിര്യാതനായി. ഗുരുദേവനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ പിതാവ് ഈ പേരിട്ടത്. ഗുരുദേവന്റെ കാർമ്മികത്വത്തിൽ ശിവഗിരിയിൽ വച്ചായിരുന്നു ചോറൂണ്. പഠനകാലത്ത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു. മധുരപ്പ സർവമത ഗുരുമന്ദിരത്തിന്റെ സ്ഥാപക അംഗമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുനലൂർ മേഖലയിലെ മുതിർന്ന പ്രവർത്തകനാണ്. അഞ്ചൽ മാർക്കറ്റിലെ മലഞ്ചരക്ക് വ്യാപാരിയുമായിരുന്നു. സംസ്കാരം കഴിഞ്ഞു. ഭാര്യ: വെളിനല്ലൂർ കുടുബാംഗം സരസമ്മ. മക്കൾ. രാജേന്ദ്രൻ, വിജയൻ (റിട്ട. റെയിൽവേ), പരേതനായ വിവേകാനന്ദൻ (വനംവകുപ്പ്), രാധാകൃഷ്ണൻ, ഉഷ, സതി,ഗീത, സജീവ് നാണു (ഗുരുഭവൻ മീഡിയ കൊച്ചിൻ ). സഞ്ചയനം 4ന് രാവിലെ എട്ട് മണിക്ക് അഞ്ചൽ, മണലിൽ തെങ്ങും പണയിൽ വീട്ടിൽ.