vishnunad
കേരള അസോസിയേഷൻ ഒഫ് റൂറൽ ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന ഫോണുകൾ പി.സി. വിഷ്ണുനാഥ് എം.എൽ.എ വിതരണം ചെയ്യുന്നു

ചാത്തന്നൂർ: കേരളീയർക്ക് തൊഴിലിനോടുള്ള മനോഭാവത്തിൽ അനിവാര്യമായ മാറ്റമുണ്ടാകണമെന്നും സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി സ്വയംസംരംഭങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കേണ്ട കാലമാണിതെന്നും പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. കേരള അസോസിയേഷൻ ഒഫ് റൂറൽ ഡെവലപ്‌മെന്റിന്റെ (കാർഡ്) വിവിധ പദ്ധതികളുടെ ഉദ്ഘാടനം കല്ലുവാതുക്കലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശി അദ്ധ്യക്ഷത വഹിച്ചു. വട്ടക്കുഴിക്കൽ മുരളി, ഗിരിജാ ഗോപാലകൃഷ്ണൻ, കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഹൈസ്കൂൾ പ്രഥമാദ്ധ്യപകൻ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് ശശികുമാരൻപിള്ള, എം.എ. സത്താർ, രാജൻ കുറുപ്പ്, ആർ. ശ്രീജ, ശങ്കരനാരായണൻ, രശ്മി ജി. നായർ, വിവേക് വിനോദ്, ദീപക് വിജയൻ, ഷിബു റാവുത്തർ, റാണി ഗോപിനാഥ്, എസ്. ഗൗരി തുടങ്ങിയവർ സംസാരിച്ചു.