bevco-
മദ്യശാല മാറ്റുന്നതിനെ സമരം

കൊല്ലം : നെടുമൺകാവ് വടക്കേമുക്കിലെ ബെവ്കോ മദ്യവിതരണശാല ചെപ്രമുക്കിലേക്ക് മാറ്റുന്നതിനെതിരായി ജനകീയ പ്രതിഷേധം. ചെപ്ര മുക്കിലെ ഒരുമ ജനകീയ കൂട്ടായ്മ നടത്തിയ പ്രതിഷേധ ധർണ സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.എസ് ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. മോഹൻ രാജ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർമാരായ സുനിത, സിന്ധു,ബ്ലോക്ക് പഞ്ചായത്തംഗം അഭിലാഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഹിമാൻ, ജി. സുന്ദരേശൻ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രി, ബെവ്കോ എം.ഡി, എക്സൈസ് വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാണ് പരാതി.