കുന്നിക്കോട്: പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജ്ജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പട്ടാഴി മാർക്കറ്റിൽ വെച്ച് ആഡംബര കാറിൽ വിദേശ മദ്യം കച്ചവടം നടത്തിയയാൾ പിടിയിലായി. പത്തനാപുരം താലൂക്കിൽ ചെളിക്കുഴി മണയറ ദേശത്ത് പാലത്തുണ്ടിൽ വീട്ടിൽ സുജിത്താണ് പിടിയിലായത്. 20 ലിറ്റർ വിദേശമദ്യം ഉൾപ്പടെ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഡി.യോനസ്, അനീഷ് കുമാർ, അരുൺ വിജയൻ, പി.എസ്.സൂരജ് , എസ്. വിനീത് , എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടു ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.