കുളത്തൂപ്പുഴ: എ .ഐ .എസ് .എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പoനോപകരണങ്ങൾ വിതരണം ചെയ്തു. എ. ഐ. എസ് .എഫ് സംസ്ഥാന കമ്മിറ്റിയുടെ നിറവ് 2021 എന്ന കാമ്പയിന്റെ ഭാഗമായി കുളത്തൂപ്പുഴ ഡിപ്പോയിലെ പുറമ്പോക്കിൽ താമസിക്കുന്ന അൻപതോളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. പുനലൂർ എം.എൽ.എ പി. എസ്.
സുപാൽ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .അനിൽകുമാർ,ബ്ലോക്ക് പഞ്ചായത്തംഗവും എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറിയുമായ ഇ .കെ. സുധീർ,നേതാക്കളായ
അസ്ഹർഅസീസ്,മുഹമ്മദ് നാസീം,എസ്. മോഹനൻ പിള്ള,അജിമോൻ, അഖിൽ , പ്രവീണ എന്നിവർ നേതൃത്വം നൽകി.