shivaramakrishnapilla-

കൊല്ലം : തേവള്ളി ഓലയിൽ ലക്ഷ്മി വിലാസത്തിൽ പരേതനായ സ്വാതന്ത്ര്യസമര സേനാനി ജി.പി. നീലകണ്ഠപ്പിള്ളയുടെ മകനും ഇ.എസ്.ഐ മെഡിക്കൽ സർവീസസ് മുൻ ഡയറക്ടറുമായ ഡോ. ശിവരാമകൃഷ്ണപിള്ള (85) അന്തരിച്ചു. എറണാകുളത്തെ മകളുടെ വീട്ടിൽ ഇന്നലെ രാത്രി 9 മണിയോടെയിരുന്നു അന്ത്യം.
എസ്.എം.പി ട്രസ്റ്റ് ബോർഡ് അംഗം, കെ.ജി.എം.ഒ.എ പ്രസിഡന്റ്, എൽഡേഴ്സ് ഫോറം രക്ഷാധികാരി, ക്വയിലോൺ മെഡിക്കൽ ലൈബ്രറി ആൻഡ് ഡോക്ടേർസ് റിക്രിയേഷൻ സെന്റർ സ്ഥാപക പ്രസിഡന്റ്, കൊല്ലം പബ്ലിക് ലൈബ്രറി ഗവേണിംഗ് ബോഡി വൈസ് പ്രസിഡന്റ്‌, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ : രാധിക ദേവി (പൊയ്‌ലക്കട കുടുംബം). മക്കൾ : ഡോ ഉണ്ണിക്കൃഷ്ണൻ (കാഷ്യൂ എക്സ്പോർട്ടർ), ഡോ ലക്ഷ്മി എ. ബാബു. മരുമക്കൾ : ഡോ അരുൺ എ. ബാബു, അഞ്ജലി നായർ. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മാശാനത്തിൽ.