ഇരവിപുരം: ബന്ധുവായ യുവാവിന്റെ മരണം അറിഞ്ഞെത്തിയയാൾ കുഴഞ്ഞു വീണു മരിച്ചു. ഡീസന്റുമുക്ക് പുന്തല പടിഞ്ഞാറ്റതിൽ പുന്തലത്താഴംനഗർ 183 എയിൽ സജീവിന്റെ (32) മരണവിവരമറിഞ്ഞെത്തിയ കരുനാഗപ്പള്ളികുറ്റിവട്ടം വടക്കുംതല തെക്കടത്ത് തറയിൽ രാധാകൃഷ്ണനാണ് (52) കുഴഞ്ഞുവീണ് മരിച്ചത്. കൊവിഡ് ഭേദമായ ശേഷം ന്യുമോണിയ ബാധിച്ച് വ്യാഴാഴ്ചയാണ് സജീവ് മരിച്ചത്. ഈ വിവരമറിഞ്ഞ് പള്ളിമുക്കിലെ ഭാര്യവീട്ടിലെത്തിയ രാധാകൃഷ്ണൻ വ്യാഴാഴ്ച രാത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും സംസ്കാരം നടത്തി. സജീവിന്റെ ഭാര്യ: കാർത്തിക. മകൾ: മീനാക്ഷി. രാധാകൃഷ്ണന്റെ ഭാര്യ: ശ്രീലത. മക്കൾ: ശ്രുതി, ശ്രീരാഗ്.